കേന്ധ്രീയ പോലീസ് സേനയുടെ ചരിത്രത്തില്‍ സുവര്‍ണലിപികളാലെഴുതിയ ഒരു ഏടാണു ശൗര്യദിവസം എന്നപേരില്‍ ഭാരതം മുഴുവനും ആഘോഷിക്കുന്നത്.1965 ലെ ഭാരത് പാക് യുത്ധ സമയത്ത് ഇന്നത്തെ ഗുജറാത്ഥ്തിലെ റാന്‍ ഒഫ് കച്ചില്‍ സര്‍ദാര്‍ എന്നും തക് എന്നും പേരില്‍ രണ്ടു പോസ്റ്റുകള്‍ ഉണ്ടായിരുന്നു.ഇതു കേന്ത്രീയ പൊലീസിന്റെ രണ്ടാം ബറ്റാലിയന്റെ ആയിരുന്നു.1965 ഏപ്രില്‍ 9 നു പുലര്‍ച്ചെ മൂന്നര മണിക്കു പാക് പട്ടാളത്തിന്റെ ഒരു ബ്രിഗേഡ് സര്‍ദാര്‍ പോസ്റ്റിനു നേരെ ആക്രമണം അഴിച്ചു വിട്ടു.ആ ആക്രമണത്തില്‍ അവര്‍ ടാങ്കുകലും മോര്‍ടാറുകളും യന്ത്ര തോക്കുകളും ഒക്കെയാണു ഉപയോഗിച്ചത്.എന്നല്‍ രണ്ടാം ബറ്റാലിയന്റെ ധീര ജവാന്മാര്‍ ആ ബ്രിഗേഡിന്റെ ആക്രമണത്തെ ചെറുത്തു നിന്നു.ഇതിനിടയില്‍ ഒരു യന്ത്ര തോക്കിലുണ്ടായ തകരാറു മൂലം പാക് സേന പൊസ്റ്റിനകത്തു കടക്കുകയും 19 പേരെ ബന്ധികള്‍ ആക്കുകയും ചെയ്തു.പിന്നീട് ഏതാണ്ടു ഒരു മണിക്കൂറോളം സമയം നടന്ന ചെറുത്തു നില്‍പ്പില്‍ കെന്ദ്രീയ പോലീസിന്റെ 4 ജവാന്മാര്‍ മരിക്കുകയും 5 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തെങ്കിലും അവര്‍ പാക് സേനയുടെ 30 ജവാന്മാരെ കാലപുരിക്കയച്ചു.അന്നത്തെ ആ സംഭവത്തിന്റെ ഒര്‍മക്കായാണു ഇന്നും ഭാരതത്തില്‍ ശൗര്യ ദിവസം ആഘോഷിക്കുന്നത്.
NOTE: ജോലിത്തിരക്കു കാരണമാണു പോസ്റ്റിടാന്‍ വൈകിയത്.
1 comment:
ഒരു എളിയ പോലീസുകാരന്റെ ശ്രമമാണു.സൗര്യ ദിവസം എന്തനെന്നു മനസ്സിലായെന്നു കരുതുന്നു
Post a Comment