Friday, March 2, 2007

സെന്റ്രല്‍ റിസര്‍വ്‌ പോലീസ്‌

1939ല്‍ ക്രവുണ്‍ റെപ്രസെന്റേറ്റീവ്‌ പോലീസ്‌ എന്ന പേരില്‍ ആരംഭിച്ചു.സ്വാതന്ത്രത്തിനു ശേഷം ഇന്നത്തെ പേരു സ്വീകരിച്ചു.തുടക്കത്തില്‍ 2ബറ്റാലിയനുണ്ടായിരുന്നത്‌ ഇന്നു 205 ബറ്റാലിയനുണ്ട്‌.കൂടെ തിരുവനന്തപുരത്തെ പള്ളിപ്പുറം,കണ്ണൂരെ പെരിങ്ങൊം എന്നിവയടക്കം സെന്ററുകള്‍ 40 തിനടുത്താണു.ഹോട്സ്പ്രിങ്ങില്‍ ചൈനയുടെ അധിക്രമണത്തെയും സര്‍ദാര്‍ പോസ്റ്റില്‍ പാക്‌ അധിക്രമണത്തെയും ചെറുത്തു തോല്‍പിച്ച,സുവര്‍ണ ലിപികളില്‍ എഴുതിയ ഏടുകല്‍ ഇതിനുണ്ട്‌.ആകെയുള്ള 205 യൂണിറ്റുകളില്‍ 2 മഹിളാ യൂനിറ്റ്‌,ഒരു സ്പെഷ്യല്‍ ഡ്യൂട്ടി യൂനിറ്റ്‌,10 റാപിഡ്‌ ആക്ഷന്‍ യൂനിറ്റ്‌,ഒരു ഡിസാസ്റ്റര്‍ മനേജ്‌മന്റ്‌ യൂനിറ്റ്‌,ഒരു ന്യൂക്ലിയര്‍ ബയോളജിക്കല്‍ കെമിക്കല്‍ യൂനിറ്റ്‌ എന്നിവയുണ്ട്‌.ഇലക്ഷന്‍ ഡ്യൂട്ടി,കവുണ്ടര്‍ ടെററിസം കവുണ്ടര്‍ ഇന്‍സര്‍ജന്‍സി ഡ്യൂട്ടി,ആന്റി നക്സല്‍ ഡ്യൂട്ടി എന്നിവയെല്ലാമാണു ഡ്യൂട്ടികള്‍.

No comments: