Wednesday, April 18, 2007

ശൗര്യ ദിവസം ഏപ്രില്‍ 9 (valour day)

കേന്ധ്രീയ പോലീസ്‌ സേനയുടെ ചരിത്രത്തില്‍ സുവര്‍ണലിപികളാലെഴുതിയ ഒരു ഏടാണു ശൗര്യദിവസം എന്നപേരില്‍ ഭാരതം മുഴുവനും ആഘോഷിക്കുന്നത്‌.1965 ലെ ഭാരത്‌ പാക്‌ യുത്ധ സമയത്ത്‌ ഇന്നത്തെ ഗുജറാത്ഥ്തിലെ റാന്‍ ഒഫ്‌ കച്ചില്‍ സര്‍ദാര്‍ എന്നും തക്‌ എന്നും പേരില്‍ രണ്ടു പോസ്റ്റുകള്‍ ഉണ്ടായിരുന്നു.ഇതു കേന്ത്രീയ പൊലീസിന്റെ രണ്ടാം ബറ്റാലിയന്റെ ആയിരുന്നു.1965 ഏപ്രില്‍ 9 നു പുലര്‍ച്ചെ മൂന്നര മണിക്കു പാക്‌ പട്ടാളത്തിന്റെ ഒരു ബ്രിഗേഡ്‌ സര്‍ദാര്‍ പോസ്റ്റിനു നേരെ ആക്രമണം അഴിച്ചു വിട്ടു.ആ ആക്രമണത്തില്‍ അവര്‍ ടാങ്കുകലും മോര്‍ടാറുകളും യന്ത്ര തോക്കുകളും ഒക്കെയാണു ഉപയോഗിച്ചത്‌.എന്നല്‍ രണ്ടാം ബറ്റാലിയന്റെ ധീര ജവാന്മാര്‍ ആ ബ്രിഗേഡിന്റെ ആക്രമണത്തെ ചെറുത്തു നിന്നു.ഇതിനിടയില്‍ ഒരു യന്ത്ര തോക്കിലുണ്ടായ തകരാറു മൂലം പാക്‌ സേന പൊസ്റ്റിനകത്തു കടക്കുകയും 19 പേരെ ബന്ധികള്‍ ആക്കുകയും ചെയ്തു.പിന്നീട്‌ ഏതാണ്ടു ഒരു മണിക്കൂറോളം സമയം നടന്ന ചെറുത്തു നില്‍പ്പില്‍ കെന്ദ്രീയ പോലീസിന്റെ 4 ജവാന്മാര്‍ മരിക്കുകയും 5 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തെങ്കിലും അവര്‍ പാക്‌ സേനയുടെ 30 ജവാന്മാരെ കാലപുരിക്കയച്ചു.അന്നത്തെ ആ സംഭവത്തിന്റെ ഒര്‍മക്കായാണു ഇന്നും ഭാരതത്തില്‍ ശൗര്യ ദിവസം ആഘോഷിക്കുന്നത്‌.
NOTE: ജോലിത്തിരക്കു കാരണമാണു പോസ്റ്റിടാന്‍ വൈകിയത്‌.

Sunday, March 25, 2007


ഇത്‌ ബ്രിടീഷുകാരുടെ സമയത്തെ ക്രവുണ്‍ റെപ്രസെന്ററ്റീവ്‌ പോലീസിന്റെ ഫോര്‍മേഷന്‍ സൈന്‍ ആണു.ഇതു ഇടതു തോള്‍ വരയ്ക്കു നാലു കൈവിരല്‍ താഴെ യൂണിഫോമില്‍ പിടിപ്പിക്കേണ്ടതാണു.നമ്മുടെ കേരളാ പോലീസിനു ഈങ്ങിനെ ഒരു സാധനം ഉണ്ടോ എന്നു പൊലും അറിയില്ലാ.എന്തായാലും ഞാനിതുവരെ അവര്‍ ആരെങ്കിലും ഇതണിഞ്ഞു കണ്ടിട്ടില്ല.അല്ലെങ്കില്‍ ത്തന്നെ യൂണിഫോമിന്റെ കൂടെ ബൂട്ടിനു പകരം സ്ലിപ്പര്‍ അണിഞ്ഞു ഡ്യൂട്ടി നോക്കുന്ന പരംഭര്യമണല്ലൊ അവര്‍ക്ക്‌.

Saturday, March 10, 2007

മലയാളി ധീരജവാന്മാര്‍


അതിര്‍ത്തി രക്ഷാസേനയുടെ രണ്ടു മലയാളി ധീരജവാന്മാര്‍ പഞ്ചാബിലെ വാഗാ അതിര്‍ത്തിയില്‍.എന്നും ഭാരതത്തിന്റെ അഭിമാനമാണു ഇവിദെ നടക്കുന്ന പരേഡ്‌.പരേഡിനു സാക്ഷ്യം വഹിക്കാന്‍ ആയിരക്കണക്കിനു ആളുകളാണു ദിവസവും ഭാരതത്തിന്റെ നാനാഭാഗത്തു നിന്നും വരുന്നത്‌.

Friday, March 2, 2007

സെന്റ്രല്‍ റിസര്‍വ്‌ പോലീസ്‌

1939ല്‍ ക്രവുണ്‍ റെപ്രസെന്റേറ്റീവ്‌ പോലീസ്‌ എന്ന പേരില്‍ ആരംഭിച്ചു.സ്വാതന്ത്രത്തിനു ശേഷം ഇന്നത്തെ പേരു സ്വീകരിച്ചു.തുടക്കത്തില്‍ 2ബറ്റാലിയനുണ്ടായിരുന്നത്‌ ഇന്നു 205 ബറ്റാലിയനുണ്ട്‌.കൂടെ തിരുവനന്തപുരത്തെ പള്ളിപ്പുറം,കണ്ണൂരെ പെരിങ്ങൊം എന്നിവയടക്കം സെന്ററുകള്‍ 40 തിനടുത്താണു.ഹോട്സ്പ്രിങ്ങില്‍ ചൈനയുടെ അധിക്രമണത്തെയും സര്‍ദാര്‍ പോസ്റ്റില്‍ പാക്‌ അധിക്രമണത്തെയും ചെറുത്തു തോല്‍പിച്ച,സുവര്‍ണ ലിപികളില്‍ എഴുതിയ ഏടുകല്‍ ഇതിനുണ്ട്‌.ആകെയുള്ള 205 യൂണിറ്റുകളില്‍ 2 മഹിളാ യൂനിറ്റ്‌,ഒരു സ്പെഷ്യല്‍ ഡ്യൂട്ടി യൂനിറ്റ്‌,10 റാപിഡ്‌ ആക്ഷന്‍ യൂനിറ്റ്‌,ഒരു ഡിസാസ്റ്റര്‍ മനേജ്‌മന്റ്‌ യൂനിറ്റ്‌,ഒരു ന്യൂക്ലിയര്‍ ബയോളജിക്കല്‍ കെമിക്കല്‍ യൂനിറ്റ്‌ എന്നിവയുണ്ട്‌.ഇലക്ഷന്‍ ഡ്യൂട്ടി,കവുണ്ടര്‍ ടെററിസം കവുണ്ടര്‍ ഇന്‍സര്‍ജന്‍സി ഡ്യൂട്ടി,ആന്റി നക്സല്‍ ഡ്യൂട്ടി എന്നിവയെല്ലാമാണു ഡ്യൂട്ടികള്‍.